October 25, 2025
#kerala #Top Four

രാഹുലിനെതിരായ ആരോപണം; വിഷയം ഗൗരവമേറിയത്, നടപടി ഉടന്‍ അറിയിക്കും: കെ.സി.വേണുഗോപാല്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരകായ ആരോപണങ്ങള്‍ വളരെ ഗൗരവതരമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ.സി. വേണുഗോപാല്‍. വിഷയം ഉയര്‍ന്നുവന്ന് 24 മണിക്കൂറിനകം രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു, ബാക്കി തീരുമാനം പിന്നീട് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Also Read: ഞാന്‍ കാരണം പ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ല, പാര്‍ട്ടിയെ പ്രതിരോധിച്ചതിനാല്‍ അക്രമം നേരിടുന്നു: രാഹുല്‍ മാങ്കൂട്ടത്തില്‍

വിശയത്തില്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. വൈകാതെ പാര്‍ട്ടിയുടെ തീരുമാനം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജിവെക്കേണ്ടിവരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ പറഞ്ഞതില്‍ എല്ലാമുണ്ടെന്നാണ് കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.

ആരോപണങ്ങളില്‍ പ്രതിരോധവുമായി രാഹുല്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടതിന് പിന്നാലെയാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം. ട്രാന്‍സ്ജന്‍ഡര്‍ അവന്തികയുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ പുറത്തുവിട്ടിരുന്നു. രാജി വിശയവുമായി ബന്ധപ്പെട്ടാണ് മാധ്യമങ്ങളളെ കണ്ട് സംസാരിച്ചതെങ്കിലും രാജിയെക്കുറിച്ച് വ്യക്തമായൊന്നും രാഹുല്‍ പറഞ്ഞില്ല. അവന്തികയുടെ ആരോപണങ്ങള്‍ക്ക് ഉള്ള മറുപടി മാത്രമാണ് രാഹുല്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്.

Leave a comment

Your email address will not be published. Required fields are marked *