മികച്ച കരാര്‍ ലഭിക്കുന്നിടത്ത് നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാട് വ്യക്തമാക്കി ഇന്ത്യ
മോസ്കോ: ഏറ്റവും മികച്ച കരാറില്‍ എണ്ണ ലഭിക്കുന്നിടത്ത് നിന്ന് ഇന്ത്യന്‍ കമ്പനികള്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ. റഷ്യയിലെ ഇന്ത്യന്‍ പ്രതിനിധി വിനയ് കുമാറാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ദേശീയ താല്‍പ്പര്യം സംരക്ഷിച്ചു കൊണ്ട് മാത്രമേ രാജ്യത്തിന് മുന്നോട്ടു പോകാന്‍ സാധിക്കുകയുള്ളൂവെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
Also Read: രാഹുലിന് സസ്പെന്ഷന്; വിശദീകരണം തേടും, തൃപ്തികരമല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും
റഷ്യന്‍ എണ്ണ വിലക്കുറവില്‍ ഇന്ത്യ വാങ്ങുന്നുവെന്ന ട്രംപിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. രാജ്യത്തെ 1.4 ബില്യന്‍ ജനങ്ങളുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇന്ത്യയുടെ മുന്‍ഗണയെന്നും അദ്ദേഹം പറഞ്ഞു.





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































