മാറ്റമില്ല, ശാസ്‌ത്രോത്സവം പാലക്കാട് നടത്തും; രാഹുലിനെ പങ്കെടുപ്പിച്ചേക്കില്ല
പാലക്കാട്: കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം പാലക്കാട് തന്നെ നടത്താന്‍ തീരുമാനം. നവംബര്‍ 7 മുതല്‍ 10 വരെയാണ് ശാസ്‌ത്രോത്സവം. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. ശാസ്ത്രമേള പാലക്കാട്ടുനിന്നു ഷൊര്‍ണൂരിലേക്ക് മാറ്റുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
ഇതിനുപിന്നാലെയാണ് മന്ത്രിമാരായ എം.ബി.രാജേഷും കെ.കൃഷ്ണന്‍കുട്ടിയും പാലക്കാട് ജില്ലയിലെ എംഎല്‍എമാരുമായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായും ജില്ലാ കലക്ടറുമായുമുള്ള ചര്‍ച്ചയ്ക്കുശേഷം കൂടുതല്‍ സൗകര്യം മുന്‍നിര്‍ത്തി പാലക്കാട് ടൗണില്‍ തന്നെ ശാസ്‌ത്രോത്സവം നടത്താന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച ശാസ്ത്രമേളയുടെ സംഘാടകസമിതി യോഗം ചേരും. രാഹുലിനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്നസാഹചര്യത്തില്‍ രാഹുലിനെ യോഗത്തില്‍ പങ്കെടുപ്പിച്ചേക്കില്ല.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































