October 25, 2025
#kerala #Top Four

അഹങ്കാരത്തിന് കൈയ്യും കാലും വെച്ച രൂപം, മുഖ്യമന്ത്രിയെ എടാ വിജയാ എന്ന് വിളിച്ചു: വി ശിവന്‍കുട്ടി

തിരുവനന്തപുരം: ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം ശക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. രാഹുല്‍ മാങ്കൂട്ടത്തില്‍ അഹങ്കാരത്തിന് കൈയ്യും കാലും വെച്ച രൂപമാണ്. ഒരു പൊതുയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ എടാ വിജയാ എന്നാണ് രാഹുല്‍ വിളിച്ചതെന്നും ശിവന്‍കുട്ടി പറഞ്ഞു. കോണ്‍ഗ്രസിലെ ക്രിമിനല്‍ സംഘത്തിന്റെ പ്രമുഖനുമാണ് രാഹുല്‍. പാലക്കാട് നടക്കുന്ന ശാസ്ത്രമേളയില്‍ രാഹുല്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത്. കുട്ടികള്‍ ടെലിവിഷന്‍ കാണുന്നവരാണ്. അവര്‍ക്ക് കാര്യങ്ങള്‍ മനസിലാകുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

Also Read: മികച്ച കരാര്‍ ലഭിക്കുന്നിടത്ത് നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാട് വ്യക്തമാക്കി ഇന്ത്യ

രാജി വെക്കേണ്ടെന്ന ഉറപ്പ് രാഹുലിന് കൊടുത്തത് കോണ്‍ഗ്രസിലെ പ്രബല വിഭാഗമാണ്. അദ്ദേഹത്തിന് പൂര്‍ണപിന്തുണ നല്‍കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷാഫി പറമ്പില്‍ എംപിയുമാണെന്നും ശിവന്‍കുട്ടി ആരോപിച്ചു.

രാജിക്കാര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തുകയാണ്. രാജിവെക്കേണ്ടിവന്നാല്‍ ഇതിനേക്കാള്‍ വലിയ സംഭവങ്ങള്‍ പുറത്തുവിടുമെന്നാണ് രാഹുലിന്റെ ഭീഷണി. അതിനു മുന്നില്‍ നേതാക്കള്‍ മുട്ടുമടക്കിയിരിക്കയാണെന്നും ശിവന്‍കുട്ടി ആരോപിച്ചു.

Leave a comment

Your email address will not be published. Required fields are marked *