October 25, 2025
#kerala #Top Four

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; അന്വേഷണ സംഘം മൊഴിയെടുക്കും, ശബ്ദസന്ദേശങ്ങളില്‍ പരിശോധന നടത്തും

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങളില്‍ അന്വേഷണം ആരംഭിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം. വരുംദിവസങ്ങളില്‍ മൊഴി രേഖപ്പെടുത്തും. രാഹുലിന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശങ്ങളില്‍ സംസാരിക്കുന്നവരുടെ മൊഴി രേഖപ്പെടുത്താനാണു നീക്കം. ഗര്‍ഭഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തുന്ന രീതിയില്‍ പുറത്തുവന്ന ശബ്ദസന്ദേശങ്ങളിലുള്ളത് രാഹുല്‍ തന്നെയാണെന്ന് സ്ഥിരീകരിക്കണം. വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനമടക്കം പരിശോധിക്കും.

Also Read: സര്‍ക്കാര്‍ – രാജ്ഭവന്‍ പോര്; സര്‍ക്കാര്‍ ഓണം വാരാഘോഷത്തിന് ഗവര്‍ണര്‍ക്ക് ക്ഷണമില്ല

രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍, അതിനുള്ള ആദ്യപടിയെന്ന നിലയിലാണ് അന്വേഷണസംഘം മൊഴിയെടുക്കാനൊരുങ്ങുന്നത്. ക്രൈംബ്രാഞ്ച് യൂണിറ്റ് 1 ഡിവൈഎസ്പി എല്‍.ഷാജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. രാഹുലിനെതിരെ പീഡനം ചൂഷണം എന്നിവയുടെ ഇരകള്‍ ആരും പരാതി നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ, ക്രൈംബ്രാഞ്ച് അങ്ങോട്ടുചെന്ന് രേഖപ്പെടുത്തുന്ന മൊഴിയില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചാലേ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകൂകയുള്ളൂ.

Leave a comment

Your email address will not be published. Required fields are marked *