October 31, 2025
#kerala #Top Four

ജി സുധാകരന് അവാര്‍ഡ് നല്‍കുന്നത് തനിക്ക് കൂടിയുള്ള ആദരവ്; ജി സുധാകരനെ പുകഴ്ത്തി വിഡി സതീശന്‍

തിരുവനന്തപുരം: സിപിഎം നേതാവിനെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജി സുധാകരന്‍ തികഞ്ഞ കമ്മ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയുമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല പൊതുമരാമത്ത് മന്ത്രിയാണ് സുധാകരന്‍.

ഓസീസ് പടയോട്ടം അവസാനിപ്പിച്ച് ഇന്ത്യന്‍ വനിതകള്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഫൈനലിലേക്ക്

ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇതുപോലെ ഒരാളെ കണ്ടിട്ടില്ല. ജി സുധാകരന് അവാര്‍ഡ് നല്‍കുക എന്ന് പറഞ്ഞാല്‍ അത് തനിക്ക് കൂടിയുള്ള ആദരവായി കണക്കാക്കുന്നെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. വിഡി സതീശനെ തിരിച്ചും ജി സുധാകരന്‍ പുകഴ്ത്തി. പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവ് എന്നായിരുന്നു ജി സുധാകരന്‍ വിഡി സതീശനെ പുകഴ്ത്തിയത്. ആര്‍എസ്പി നേതാവ് ടി ജെ ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്‌കാരദാന വേദിയിലാണ് ഇരുവരും പരസ്പരം പുകഴ്ത്തിയത്.

 

 

Leave a comment

Your email address will not be published. Required fields are marked *