December 18, 2025
#india #Top Four

പ്രതിസന്ധി ഒഴിയാതെ ഇന്‍ഡിഗോ; റദ്ദാക്കിയത് 300ലധികം സര്‍വീസുകള്‍, വലഞ്ഞ് യാത്രക്കാര്‍

തിരുവനന്തപുരം: രാജ്യത്തുടനീളം 300-ലധികം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. വെള്ളിയാഴ്ച കമ്പനി ആയിരത്തോളം സര്‍വീസുകള്‍ റദ്ദാക്കിയിയിരുന്നു. വിമാന സര്‍വീസുകല്‍ ബന്ധപ്പെട്ട് പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നാണ് കമ്പനി ഉറപ്പ് നല്‍കിയരുന്നു. എന്നാല്‍ ഇന്നും യാത്രക്കാര്‍ വലയുന്ന കാഴ്ചയാണ് വിമാനത്താവളങ്ങളിലുള്ളത്. ഇതുവരെ പ്രശ്‌നം പരിഹരിക്കാത്തതിനാല്‍ പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തി. റദ്ദാക്കലുകള്‍ സംബന്ധിച്ചോ റീഫണ്ട് സംബന്ധിച്ചോ യാതൊരു വിവരവും കമ്പനി അറിയിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.

ലൈംഗികാരോപണ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബെംഗളൂരുവില്‍ 124 സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. യാത്രയാരംഭിക്കേണ്ട 63 വിമാനങ്ങളും ബെംഗളൂരുവിലേക്ക് എത്തേണ്ട 61 വിമാനങ്ങളുമാണ് റദ്ദാക്കിയത്. ചെന്നൈയിലും ഹൈദരാബാദിലും സമാന അവസ്ഥ തന്നെയാണ്. ചെന്നൈ വിമാനത്താവളത്തില്‍നിന്ന് പുറപ്പെടേണ്ട 28 സര്‍വീസുകളും ചെന്നൈയിലേക്ക് വരേണ്ട 20 സര്‍വീസുകളുമാണ് റദ്ദാക്കിയത്. ഹൈദരാബാദ് വിമാനത്താവളത്തിലെ കണക്കുകള്‍ പുറത്തുവരുന്നേയുള്ളൂ. തിരുവനന്തപുരം- ഹൈദരാബാദ്, കൊച്ചി- ജമ്മു സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.ശബരിമല ദര്‍ശനകാലമായതിനാല്‍ നിരവധി അയ്യപ്പന്മാരും വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *