തൃശൂര്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുത്ത് യുഡിഎഫ്; 10 വര്‍ഷത്തിന് ശേഷം ഭരണത്തിലേക്ക്
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ ഭരണം ഉറപ്പിച്ച് യുഡിഎഫ്. പത്ത് വര്‍ഷത്തിന് ശേഷമാണ് യുഡിഎഫിന്റെ തിരിച്ചുവരവ്. വ്യക്തമായ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് കോര്‍പ്പറേഷന്‍ ഭരണം ഉറപ്പിച്ചത്.
വിജയാഹ്ലാദപ്രകടനങ്ങള്‍ അതിരുവിട്ടാല്‍ പണികിട്ടും; മുന്നറിയിപ്പുമായി പോലീസ്
തൃശൂര്‍ കോര്‍പ്പറേഷനിലെ 56 ഡിവിഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 29 ഇടത്തെ വിജയമാണ്. നിലവില്‍ 31 ഡിവിഷനുകളില്‍ വിജയിച്ചു കയറിയ യുഡിഎഫ് മൂന്നിടത്ത് ലീഡും ചെയ്യുന്നുണ്ട്.
എല്‍ഡിഎഫ് 11 ഇടത്ത് മാത്രമാണ് മുന്നിട്ട് നിന്നത്. എന്‍ഡിഎ എട്ടിടത്ത് ലീഡ് ഉയര്‍ത്തി. കഴിഞ്ഞതവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം വന്നപ്പോള്‍ സ്വതന്ത്രനായ എം കെ വര്‍ഗീസിന്റെ സഹായത്തോടെയാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്.





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































