നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആന്റണിയുടെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ പോലീസ് നടപടിയെടുക്കും. അതിജീവിതയുടെ പേരടക്കം വെളിപ്പെടുത്തുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പോലീസിന്റെ തീരുമാനം.
ആരാകും തിരുവനന്തപുരം മേയര്‍ ? ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയിലേക്ക്
രണ്ടാം പ്രതി മാര്‍ട്ടിന്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കോടതി തള്ളിയ വാദങ്ങളാണ് വീഡിയോയിലുള്ളത്. കേസിന്റെ വിചാരണ സമയത്ത് മാര്‍ട്ടില്‍ ചിത്രീകരിച്ച വീഡിയോയാണ് വീണ്ടും പ്രചരിക്കുന്നത്. മാര്‍ട്ടിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 20 വര്‍ഷം കഠിനതടവിന് വിധിച്ചിരുന്നു. പിന്നാലെയാണ് പഴയ വീഡിയോ വീണ്ടും പ്രചരിക്കുന്നത്. പല പ്രമുഖരടക്കം വീഡിയോ പ്രചരിപ്പിക്കുന്നതായി പോലീസ് കണ്ടെത്തി.





Malayalam 

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































