December 18, 2025
#kerala #Top Four

അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന മാര്‍ട്ടിന്‍ ആന്റണിയുടെ വീഡിയോ; പരാതി നല്‍കി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ വീഡിയോയ്‌ക്കെതിരെ പരാതി നല്‍കി അതിജീവിത. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. കേസിലെ പ്രതിയായ മാര്‍ട്ടിന്‍ അതിജീവിതയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിലൂടെ വീഡിയോ പ്രചരിപ്പിച്ചിരുന്നു.

പോറ്റിയേ കേറ്റിയേ പാരഡി പാട്ട്; അന്വേഷണത്തിന് ഓപ്പറേഷന്‍ വിങ്

ഇതില്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. മാര്‍ട്ടിന്റെ വീഡിയോ പങ്കുവെച്ചവര്‍ക്കെതിരെയും അതിജീവിത നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഡിഐജി ഹരിശങ്കറിനാണ് പരാതി നല്‍കിയത്. പരാതിക്കൊപ്പം വീഡിയോ ലിങ്കുകളും കൈമാറി. അതിജീവിതയുടെ പരാതിയില്‍ പൊലീസ് ഉടന്‍ കേസെടുക്കും. സമൂഹമാധ്യമത്തിലെ അധിക്ഷേപത്തില്‍ നടപടിയെടുക്കണമെന്ന് അതിജീവിത മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു.

സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവെക്കുന്നുമെന്നുമായിരുന്നു അതിജീവിത പരാതിയായി ഉന്നയിച്ചത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ താന്‍ നേരിടുന്ന സൈബര്‍ ആക്രമണം അതിജീവിത ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അതിജീവിതയെ അധിക്ഷേപിച്ചവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കുകയാണ്. വീഡിയോ പങ്കുവെച്ചവര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചേര്‍ത്തായിരിക്കും കേസ് എടുക്കും. കേസില്‍ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്റെതായ വീഡിയോ പുറത്തുവന്നത്. വിചാരണ സമയത്ത് മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ ചിത്രീകരിച്ച വീഡിയോ ആണ് ഇത്.

 

 

 

Leave a comment

Your email address will not be published. Required fields are marked *