December 18, 2025
#kerala #Top Four

ആരാകും തിരുവനന്തപുരം മേയര്‍ ? ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയ്ക്ക് പോകും. ഇന്നോ നാളെയോ ഡല്‍ഹിയില്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പേരാണ് മേയര്‍ സ്ഥാനത്തേക്കുള്ള സാധ്യതാ ലിസ്റ്റില്‍ പരിഗണനയില്‍ ഉള്ളത്.

പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിനെതിരായ പരാതി; പ്രാഥമിക അന്വേഷണം നടത്തും

പ്രധാനമന്ത്രിയുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ. ശ്രീലേഖയെ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് ബിജെപിക്ക് രാഷ്ട്രീയമായ മേല്‍ക്കൈ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. സ്ത്രീകളെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരാനുള്ള പാര്‍ട്ടിയുടെ പ്രതിജ്ഞാബദ്ധതയായി ഉയര്‍ത്തിക്കാട്ടാനാകുമെന്നും പാര്‍ട്ടിയുടെ കണക്ക്കൂട്ടല്‍. മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്ന പേരുകളിലൊന്ന് മുന്‍ ജില്ലാ പ്രസിഡന്റ് വിവി രാജേഷിന്റേതാണ്. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം വനിതാ സംവരണം ആയതിനാല്‍ രാജേഷിനെ ആ പദവിയിലേക്ക് പരിഗണിക്കാനാകില്ല.

 

 

Leave a comment

Your email address will not be published. Required fields are marked *