പൗരന്മാര്‍ക്ക് ഭീഷണിയാകുന്ന വിദേശികളെ പ്രവേശിപ്പിക്കില്ല; കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കുമായി ട്രംപ്
വാഷിങ്ടണ്‍: സിറിയ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും പലസ്തീന്‍ അതോറിറ്റി നല്‍കുന്ന പാസ്‌പോട്ട് കൈവശമുള്ളവര്‍ക്കും യുഎസിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പൗരന്മാര്‍ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വിദേശികളെ രാജ്യത്ത് പ്രവേശിപ്പിക്കരുതെന്ന നിലപാടാണ് ട്രംപിനെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ബുര്‍ക്കിന ഫാസോ, മാലി, നൈജര്‍, ദക്ഷിണ സുഡാന്‍, സിയറ ലിയോണ്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് ഇപ്പോള്‍ യാത്രാവിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
അഫ്ഗാനിസ്താന്‍, മ്യാന്മര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കഴിഞ്ഞ ജൂണില്‍ യുഎസ് ഭരണകൂടം പൂര്‍ണ യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.





Malayalam 
































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































