ഭരണഘടനാ വിരുദ്ധമായ നടപടി ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത് ; വിവാദ പ്രസംഗത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി
ഡല്‍ഹി:ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് വിവാദ പ്രസംഗമാണ് എന്ന ആരോപണത്തില്‍ മറുപടിയുമായി
പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് സംവരണം നടപ്പാക്കാന്‍ ശ്രമിച്ചുവെന്നും.ഭരണഘടനാ വിരുദ്ധമായ ഈ നടപടി ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തതെന്നും അത് ധ്രുവീകരണമല്ലെന്നുമാണ് മോദി പറഞ്ഞത്.
Also Read ; മുതലപ്പൊഴിയില്‍ വീണ്ടും അപകടം ; അപകടത്തില്‍പ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി
ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.ഏക സിവില്‍ കോഡ് യാഥാര്‍ഥ്യമാക്കാന്‍ സാധ്യമായ എല്ലാം ചെയ്യും. ഓരോ സമുദായത്തിനും ഓരോ നിയമങ്ങള്‍ എന്നത് സമൂഹത്തിന് നല്ലതല്ല. ഒരു സമുദായം ഭരണഘടനയുടെ പിന്തുണയില്‍ പുരോഗതി നേടുന്നു. മറ്റൊരു സമുദായത്തിന് പ്രീണനത്തിന്റെ പേരില്‍ പുരോഗതി കൈവരിക്കാനാകുന്നില്ല എന്നതാണ് അവസ്ഥയെന്നുമാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
എന്നാല്‍ ഇതിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രസംഗിച്ചെന്ന പരാതിയില്‍ പ്രധാനമന്ത്രിയോടും രാഹുല്‍ ഗാന്ധിയോടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു.ജനപ്രാതിനിധ്യ നിയമത്തിന്റെ 77-ാം വകുപ്പ് പ്രകാരമായിരുന്നു നടപടി സ്വീകരിച്ചത്. ഇന്ന് 11 മണിക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.