ശശാങ്ക് സിങ്ങിനെ അവിശ്വസനീയ റണ്ണൗട്ട് ആക്കിയ കോഹ്ലിയുടെ വീഡിയോ വൈറല്‍

ധരംശാല: ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ നിര്‍ണായക റണ്ണൗട്ടുമായി വിരാട് കോഹ്ലി. പഞ്ചാബ് താരം ശശാങ്ക് സിങ്ങിനെയാണ് (37) ഡയറക്ട് ഹിറ്റിലൂടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോഹ്ലി റണ്ണൗട്ടാക്കിയത്. ബാറ്റുകൊണ്ട് വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച കോഹ്ലിയുടെ (92) അവിശ്വസനീയമായ ഫീല്‍ഡിങ് മികവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുകയാണ്.
Also Read ; മേയര്‍-ഡ്രൈവര്‍ തര്‍ക്കം; കണ്ടക്ടറെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നു
പഞ്ചാബ് ഇന്നിങ്സിന്റെ 14-ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ നാലാമത്തെ പന്ത് കവറിലേക്ക് തട്ടിയിട്ട് ശശാങ്ക് സിങ്ങും ക്യാപ്റ്റന്‍ സാം കറനും ഡബിളിന് ശ്രമിക്കുകയായിരുന്നു. ഇതിനിടെ ബൗണ്ടറി ലൈനില്‍ നിന്ന് അതിവേഗം ഓടിയെത്തിയ കോഹ്ലി പന്തെടുത്ത് സ്റ്റംപ് ലക്ഷ്യമാക്കി എറിയുകയായിരുന്നു. ഏറ് സ്റ്റംപില്‍ പതിക്കുമ്പോള്‍ ശശാങ്ക് ക്രീസിന് വെളിയിലായിരുന്നു. മനോഹരമായ റണ്ണൗട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നു. 60 റണ്‍സിന്റെ വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. 241 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിനെ 181 റണ്‍സിന് ബെംഗളൂരു ഓള്‍ഔട്ടാക്കുകയായിരുന്നു.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം