വഴിയില്‍ നിന്ന് ലഭിച്ച വാച്ച് തിരിച്ചു നല്‍കി; ഇന്ത്യന്‍ ബാലന്‍ മുഹമ്മദ് അയാന്‍ യൂനിസിന് ദുബായ് പോലീസിന്റെ ആദരം
ദുബായ്: പിതാവിനൊപ്പം പുറത്തിറങ്ങിയപ്പോള്‍ വഴിയില്‍ നിന്ന് ആരുടെയോ നഷ്ടപ്പെട്ട വാച്ച് ലഭിച്ചപ്പോള്‍ മുഹമ്മദ് അയാന്‍ യൂനിസ് ഒന്നും ആലോചില്ല. വാച്ചുമായി നേരെ പോലീസ് സ്റ്റേഷനിലേക്ക്.. യൂനിസിനെ ആദരിക്കാന്‍ ദുബായ് പോലീസിനും അധികം ആലോചിക്കേണ്ടി വന്നില്ല.
Also Read ;ഒരേസമയം നായകനും ഇതിഹാസവുമായയാള്‍; സുനില്‍ ഛേത്രിയേക്കുറിച്ച് രണ്‍വീര്‍ സിംഗ്
വിനോദസഞ്ചാരികള്‍ അധികമായി എത്തുന്ന മേഖലയിലൂടെയായിരുന്നു യൂനിസിന്റെയും പിതാവിന്റെയും നടത്തം. അതിനിടെയാണ് അവന് വാച്ച് ലഭിക്കുന്നത്. ദുബായിലെത്തി നാട്ടിലേക്ക് തിരിച്ച് പോയിരുന്ന വിനോദസഞ്ചാരിയുടേതായിരുന്നു വാച്ച്. ഉടന്‍ തന്നെ ദുബായ് ടൂറിസ്റ്റ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് വാച്ച് കൈമാറുകയായിരുന്നു.
സാമൂഹ്യമാധ്യമമായ എക്‌സില്‍ ദുബായ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറം ലോകമറിയുന്നത്. ടൂറിസ്റ്റ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറായ ബ്രിഗേഡിയര്‍ ഖല്‍ഫാന്‍ ഒബൈദ് അല്‍ ജല്ലാഫ്, ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് അബ്ദുല്‍ റഹ്‌മാന്‍, ടൂറിസ്റ്റ് ഹാപ്പിനസ് സെക്ഷനിലെ ക്യാപ്റ്റന്‍ ഷഹബ് അല്‍ സാദി എന്നിവര്‍ ചേര്‍ന്ന് മുഹമ്മദ് അയാന്‍ യൂനിസിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ചിത്രവും പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം