തൃശൂര്‍ ഡി സി സിയില്‍ കയ്യാങ്കളി, കെ മുരളീധരന്റെ അനുയായിക്ക് മര്‍ദനം; ചേരിതിരിഞ്ഞ് സംഘര്‍ഷം
തൃശൂര്‍: മുതിര്‍ന്ന നേതാവും മുന്‍ എം പിയുമായ കെ മുരളീധരന്റെ അനുയായിക്കു തൃശൂര്‍ ഡി സി സി ഓഫീസില്‍ മര്‍ദനമേറ്റു. ഡി സി സി സെക്രട്ടറി സജീവന്‍ കുരിയച്ചിറയ്ക്കാണു മര്‍ദനമേറ്റത്. ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ നേതൃത്വത്തിലാണു തന്നെ മര്‍ദിച്ചതെന്ന് ആരോപിച്ച് സജീവന്‍ ഓഫീസിനു മുന്നില്‍ കുത്തിയിരിക്കുകയാണ്. തന്നെ മര്‍ദിച്ചവര്‍ ഓഫീസിനുള്ളില്‍ തന്നെയുണ്ടെന്നാണു സജീവന്‍ പറയുന്നത്. സജീവനെ വേദനിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെ പി സി സി സെക്രട്ടറി ഷാജി കോടങ്ങണ്ടത്ത് പറഞ്ഞു. രണ്ട് ദിവസത്തിനകം നടപടിയുണ്ടാകുമെന്ന് കെ പി സി സിയിലെ മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. സജീവന്റെ നേതൃത്വത്തിലാണു ഡി സി സി നേതൃത്വത്തിനെതിരെ പോസ്റ്റര്‍ പതിക്കുന്നതെന്നാണ് ഡി സി സി പ്രസിഡന്റിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍, ഓഫീസില്‍ പോസ്റ്റര്‍ ഒട്ടിച്ചതില്‍ തനിക്ക് പങ്കില്ലെന്നും സി സി സി ടി വി പരിശോധിക്കാമെന്നും സജീവന്‍ പറയുന്നു.
സംഘര്‍ഷത്തിന് പിന്നാലെ ഡി സി സി ഒഫീസില്‍ പോലീസെത്തി. മുരളീധരന്റെ കൂടുതല്‍ അനുയായികള്‍ ഓഫീസിലേക്കെത്തി. ഓഫീസിന് മുകളില്‍ ഡി സി സി പ്രസിഡന്റ് അനുകൂലികളും നിലയുറപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ 40 ദിവസത്തോളം സജീവമായ കെ മുരളീധരന് ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് സജീവന്‍. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മുരളീധരന്റെ തോല്‍വിയോടെയാണ് പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം