കോഴിക്കോട് കൊടുവള്ളിയില്‍ റാഗിങ്ങിനിടെ നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്; കേസെടുത്ത് പോലീസ്
കോഴിക്കോട്: കൊടുവള്ളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റാഗിങ്ങിനെത്തുടര്‍ന്ന് നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ പതിനേഴ് പേര്‍ക്കെതിരെ കേസെടുത്തു. കൊടുവള്ളി പോലീസാണ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. പ്ലസ് വണ്‍ കംപ്യൂട്ടര്‍ കൊമേഴ്‌സ് വിദ്യാര്‍ഥികളായ മുഹമ്മദ് ആദില്‍, സിയാന്‍ ബക്കര്‍, മുഹമ്മദ് ഇലാന്‍, ബിഷിര്‍ എന്നിവരുടെ പരാതിയിലാണ് കേസ്. നേരത്തെ അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികളെ റാഗിംഗ് പരാതിയില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പരാതി നല്‍കിയ വിദ്യാര്‍ഥികള്‍ക്കാണ് തിങ്കളാഴ്ച മര്‍ദനമേറ്റത്.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം