ചെളിവെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; നടുറോട്ടില്‍ അച്ഛനേയും മകനേയും കാറില്‍ വലിച്ചിഴച്ചു, കേസെടുത്ത് പോലീസ്
കൊച്ചി: എറണാകുളം ചിറ്റൂര്‍ ഫെറിക്ക് സമീപം ചെളിവെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കത്തില്‍ നടുറോഡില്‍ അച്ഛനേയും മകനേയും ഓടുന്ന കാറിനൊപ്പം വലിച്ചിഴച്ചു. സംഭവത്തില്‍ കാര്‍ യാത്രികര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചിറ്റൂര്‍ സ്വദേശികളായ അക്ഷയ്,സഹോദരി അനസു,പിതാവ് സന്തോഷ് എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്.
Also Read ; ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
അക്ഷയിയും സഹോദരിയും സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ കാര്‍ യാത്രക്കാര്‍ ഇവരുടെ ദേഹത്തേക്ക് ചെളി തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അക്ഷയ് കാറിന് കുറുകെ സ്‌കൂട്ടര്‍ നിര്‍ത്തി പ്രതികരിച്ചു. തുടര്‍ന്ന് കാര്‍ യാത്രക്കാരനുമായി വാക്കുതര്‍ക്കം ഉണ്ടായതോടെ നാട്ടുകാര്‍ ഇടപെട്ട് പിന്തിരിപ്പിച്ചു.
എന്നാല്‍ ഇതിന് പിന്നാലെ അക്ഷയിയും സഹോദരിയും വീട്ടിലേക്ക് പോകുമ്പോള്‍ കാര്‍ ഇവരെ പിന്തുടരുകയും ഇവര്‍ വീടിനകത്തേക്ക് കയറിയതിന് ശേഷം കാര്‍ മുന്നോട്ട് പോയെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.
ശേഷം അല്‍പ്പസമയം കഴിഞ്ഞ് ഇതേ കാര്‍ തിരികെയെത്തി വീടിന് പുറത്തുണ്ടായിരുന്ന അക്ഷയിയുമായി വാക്കുതര്‍ക്കമുണ്ടായി. ഇതുകണ്ട സഹോദരി അച്ഛനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ കാര്യം അന്വേഷിക്കാനായി വന്ന സന്തോഷുമായി കാറിലുണ്ടായിരുന്നവര്‍ വാക്ക് തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ അക്ഷയിയേയും പിതാവിനെയും കാര്‍ നീങ്ങവെ വലിച്ചിഴച്ച് മുന്നോട്ടു കൊണ്ടുപോവുകയായിരുന്നെന്നും പരാതിയില്‍ പറയുന്നുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..