December 22, 2024
#kerala #Tech news #Top News

സംസ്ഥാനത്ത് വൊളന്റിയര്‍മാരെ കിട്ടാനില്ല; ‘ഡിജി കേരളം’ വൈകും

ഇരിങ്ങാലക്കുട : സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരകേരളം എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണവകുപ്പ് നടപ്പാക്കുന്ന ‘ഡിജി കേരളം’ വൈകും. ജൂലായില്‍ ഇതിന്റെ സര്‍വേ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, സന്നദ്ധരായ വൊളന്റിയര്‍മാരെ കണ്ടെത്താന്‍ ഭൂരിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപന നങ്ങള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല.

Also Read ; നീറ്റ് യു.ജി : കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ഷര്‍മിളിന് ഒന്നാംറാങ്ക്

സംസ്ഥാനത്തെ 14 വയസ്സ് മുതലുള്ള മുഴുവന്‍ പൗരന്മാരെയും ഡിജിറ്റല്‍ സാക്ഷരരാക്കുകയാണ് ലക്ഷ്യം. 500 വീടുകള്‍ക്ക് 20 പേര്‍ എന്ന നിലയില്‍ ഒന്നര ലക്ഷത്തോളം പേരുടെ സന്നദ്ധസേവനം സര്‍വേക്ക് ആശ്യമുണ്ട്. ആദ്യഘട്ടത്തില്‍ സംസ്ഥാനതലത്തിലാണ് വൊളന്റിയര്‍മാരെ ക്ഷണിച്ചിരുന്നത്. എന്നാലിപ്പോള്‍ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും ആവശ്യമായവരെ അതത് പ്രദേശത്തുനിന്ന് കണ്ടെത്തി നിയോഗിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികള്‍ വാര്‍ഡുതലത്തിലുമുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റും സന്ദേശമയക്കുന്നുണ്ട്.

ഹയര്‍സെക്കന്‍ഡറി/കോളേജ് വിദ്യാര്‍ഥികള്‍, എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍, എന്‍.സി.സി. കേഡറ്റുകള്‍, യുവജന സംഘടന/ക്ലബ്ബ്/വായനശാല പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിങ്ങനെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് പരിചയമുള്ള ആര്‍ക്കും വൊളന്റിയര്‍മാരായി തദ്ദേശ സ്വയംഭരണവകുപ്പിന്റെ ഡിജികേരളം വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. കോളേജ് വിദ്യാര്‍ഥികളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടുതല്‍ പേര്‍ എത്തിയാല്‍ മാത്രമേ സര്‍വേ വേഗത്തില്‍ പൂര്‍ത്തിയാകൂ. കേരളത്തെ സമ്പൂര്‍ണ സാക്ഷര സംസ്ഥാനമാക്കാനുണ്ടായ ആവേശവും താത്പര്യവും ‘ഡിജി കേരളം’ പദ്ധതി നടപ്പാക്കാന്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *