വീണ്ടും മുടങ്ങി നവകേരള ബസ് സര്‍വീസ് ; വര്‍ക്ക് ഷോപ്പിലെന്ന് അധികൃതര്‍

കോഴിക്കോട്: സര്‍ക്കാരിന്റെ നവകേരള ബസ് വീണ്ടും പണിമുടക്കി. കോഴിക്കോട് -ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന നവകേരള ബസിന്റെ സ്വിഫ്റ്റ് ഗരുഡ പ്രീമിയം സര്‍വീസാണ് വീണ്ടും മുടങ്ങിയത്. അതേസമയം ബസ് ഒരാഴ്ചയായി വര്‍ക്ക് ഷോപ്പിലാണെന്നും ഇക്കാരണത്താലാണ് ഓട്ടം മുടങ്ങിയതെന്നുമാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.
Also Read ; റാന്നിയില്‍ നിന്നും കാണാതായ 10 വയസുകാരിയെ കണ്ടെത്തി
എന്നാല്‍ ഇതാദ്യമായല്ല നവകേരള ബസിന്റെ യാത്ര മുടങ്ങുന്നത്. നേരത്തെ യാത്രക്കാരില്ലാത്തതിനാല്‍ മുന്‍പും ബസിന്റെ സര്‍വീസ് മുടങ്ങിയിരുന്നു. ഇതിനുശേഷവും വിരലില്‍ എണ്ണാവുന്ന യാത്രക്കാരുമായാണ് ബസ് സര്‍വീസ് നടത്തിയിരുന്നത്. ഇപ്പോള്‍ സര്‍വീസ് നിര്‍ത്തിയത് അറ്റകുറ്റപ്പണികള്‍ കാരണമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. കോഴിക്കോട് റീജണല്‍ വര്‍ക്ക് ഷോപ്പിലാണ് ബസ് ഇപ്പോഴുള്ളത്. ബസിന്റെ സമയം മാറ്റി പുനക്രമീകരിച്ചാല്‍ കൂടുതല്‍ ആളുകള്‍ കയറുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇപ്പോഴത്തെ സമയക്രമമാണ് ബസില്‍ ആളുകള്‍ കുറയുന്നതിന് കാരണമെന്നും യാത്രക്കാര്‍ പറയുന്നു. ആളില്ലാത്തതിനാലാണ് വര്‍ക്ക് ഷോപ്പിലേക്ക് മാറ്റിയതെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നതും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..