കേരളത്തിലൂടെ ഓടുന്ന 8 വണ്ടികളുള്‍പ്പെടെ 44 ദീര്‍ഘദൂര ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം കൂട്ടുന്നു
കണ്ണൂര്‍: ട്രെയിനുകളിലെ ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ദക്ഷിണ റെയില്‍വേ. 44 ദീര്‍ഘദൂര വണ്ടികളിലാണ് ജനറല്‍ കോച്ചുകളുടെ എണ്ണം കൂട്ടുന്നത്. ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍എച്ച്ബി) വണ്ടികളില്‍ ഒന്നോ രണ്ടോ വീതം കോച്ചുകളാണ് കൂടുതല്‍ ഘടിപ്പിക്കുക. തേര്‍ഡ് എസി കോച്ചുകള്‍ കുറച്ചുകൊണ്ടാണ് ജനറല്‍ കോച്ചുകളാണ് കൂട്ടുന്നത്. ഇതുവഴി കേരളത്തിലൂടെ ഓടുന്ന 16 ട്രെയിനുകള്‍ക്കും ഗുണം ലഭിക്കും. ഭൂരിഭാഗം വണ്ടികളും പരമ്പരാഗത കോച്ചില്‍നിന്ന് എല്‍എച്ച്ബി കോച്ചുകളിലേക്ക് മാറുകയാണ്.
Also Read ; ദുരന്തഭൂമിയിലെ തിരച്ചിലില്‍ കണ്ടെത്താത്തവരെ മരിച്ചവരായി കണക്കാക്കണം
കേരളത്തിലെ മംഗളൂരു-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് (ഒന്ന്), എറണാകുളം-നിസാമുദ്ദീന്‍ മിലേനിയം എക്‌സ്പ്രസ് (ഒന്ന്), തിരുവനന്തപുരം-ചെന്നൈ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് (രണ്ട്), തിരുവനന്തപുരം-വെരാവല്‍ എക്‌സ്പ്രസ് (രണ്ട്), കൊച്ചുവേളി-ശ്രീഗംഗാനഗര്‍ സൂപ്പര്‍ഫാസ്റ്റ് (ഒന്ന്), തിരുവനന്തപുരം-നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് (കോട്ടയം വഴി) -(രണ്ട്), എറണാകുളം-നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് (രണ്ട്), തിരുവനന്തപുരം-നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് (ആലപ്പുഴ വഴി)-രണ്ട് എന്നീ ട്രെയിനുകളിലായി കൂട്ടുന്ന കോച്ചുകളുടെ എണ്ണമാണിത്.
അതേസമയം, എല്‍എച്ച്ബി കോച്ചുള്ള നേത്രാവതി എക്‌സ്പ്രസ്, മംഗള സൂപ്പര്‍ഫാസ്റ്റ് വണ്ടികളില്‍ പ്ലാറ്റ് ഫോമിന് നീളം കുറവായതിനാല്‍ ജനറല്‍ കോച്ചുകള്‍ കൂട്ടില്ല. നേത്രാവതിയില്‍ ഒന്നര ജനറല്‍ കോച്ചാണ് (അര കോച്ച് തപാലിന്) ആകെയുള്ളത്. മംഗളയില്‍ രണ്ടെണ്ണവും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..