സുരക്ഷ ഉറപ്പാക്കാന്‍ പുതിയ സമിതി ; ഡോക്ടര്‍മാര്‍ സമരം നിര്‍ത്തി ജോലിയില്‍ പ്രവേശിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ത്ഥന
ഡല്‍ഹി: കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്‌കരിച്ച ഡോക്ടര്‍മാരോട് തിരികെ ജോലിക്ക് കയറാന്‍ അഭ്യര്‍ത്ഥിച്ച് കേന്ദ്രസര്‍ക്കാര്‍.ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നതിനായി പുതിയ കമ്മിറ്റിയെ നിയോഗിക്കുമെന്ന് ഉറപ്പ് നല്‍കിയ ശേഷമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന.
Also Read ; വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം അടുത്ത മാസം ; വിക്രവണ്ടിയില്‍ വേദി ഒരുങ്ങും
ആരോഗ്യപ്രവര്‍ത്തകരുമായും വിവിധ സംഘടനാ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ 24 മണിക്കൂര്‍ സമരം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ആരോഗ്യമേഖലയിലുള്ളവര്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സമിതിക്ക് മുന്‍പാകെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഇന്ന് രാവിലെ ആറുമണിക്ക് ആരംഭിച്ച സമരം നാളെ രാവിലെ ആറുമണിവരെ തുടരും. സര്‍ക്കാര്‍ ആശുപത്രികളിലെയും മെഡിക്കല്‍ കോളേജിലെയും ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.