September 19, 2024
#kerala #Top Four

പൂരനഗരിയില്‍ ഇന്ന് പുലിയിറക്കം ; 7 പുലിക്കളി സംഘങ്ങളാണ് ഇറങ്ങുന്നത്, വൈകിട്ടോടെ സ്വരാജ് റൗണ്ട് നിറയും

തൃശൂര്‍: പൂരനഗരിയില്‍ ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് ഇന്ന് വൈകീട്ട് പുലികളിറങ്ങും. വൈകിട്ട് അഞ്ചുമണിയോടെ 7 പുലിക്കളി സംഘങ്ങളാണ് സ്വരാജ് റൗണ്ടില്‍ എത്തുക. ഉച്ചയ്ക്ക് രണ്ടരയോടെ വിവിധ ദേശങ്ങളില്‍ നിന്ന് പുലിക്കളി സംഘങ്ങള്‍ സ്വരാജ് റൗണ്ട് ലക്ഷ്യമാക്കി യാത്ര ആരംഭിക്കും. പുലികളെ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുലര്‍ച്ചെ മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്.

എല്ലാ പുലിമടകളിലും വരയ്ക്കാന്‍ തയ്യാറായി ഒരുങ്ങി നില്‍ക്കുകയാണ് ആളുകള്‍. ആദ്യമായി വരയ്ക്കുന്നവരും വര്‍ഷങ്ങളായി പുലിവേഷം കെട്ടുന്നവരുമുണ്ട് ഈ കൂട്ടത്തില്‍. 40 ലേറെ വര്‍ഷങ്ങളായി പുലികളെ വരയ്ക്കുന്നവരുമുണ്ട്. കറുപ്പ് പുലിയെയാണ് വരയ്ക്കാന്‍ ഏറ്റവും എളുപ്പമെന്നാണ് ഇവര്‍ പറയുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

വനിതകളും കുട്ടിപ്പുലികളുമടക്കം പുലി വേഷം കെട്ടുന്നുണ്ട്. രണ്ടരയോടെ ഇറങ്ങി, വൈകിട്ട് അഞ്ചോടെ സ്വരാജ് റൌണ്ടിലെത്തും. സ്വരാജ് റൌണ്ട് വലം വച്ച് നടുവിലാല്‍ ഗണപതിക്ക് തേങ്ങയുടച്ച് രാത്രി ഒമ്പത് മണിയോടെയാണ് പുലിക്കളി അവസാനിക്കുക.

മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി വേണ്ടെന്ന് വെക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നെങ്കിലും സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് പരിപാടി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *