‘ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല’; ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം ലേഖനം

തിരുവനന്തപുരം: ശബരിമലയിലെ ഓണ്‍ലൈന്‍ ബുക്കിംഗിനെയും സ്‌പോട്ട് ബുക്കിംഗ് നിരോധിച്ചതിനെതിരെയും ദേവസ്വം മന്ത്രിക്കും സര്‍ക്കാരിനും വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം. ശബരിമല വിഷയത്തില്‍ ഒരിക്കല്‍ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിങ് അനുവദിക്കണമെന്നും ലേഖനത്തില്‍ പരമാര്‍ശിക്കുന്നുണ്ട്.
ദുശാഠ്യങ്ങള്‍ ശത്രു വര്‍ഗ്ഗത്തിന് ആയുധം നല്‍കുന്നതാകരുത്.സെന്‍സിറ്റീവ് ആയ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തില്‍ കൊണ്ടുചാടിക്കും. സ്‌പോട്ട് ബുക്കിംഗ് തര്‍ക്കത്തില്‍ രംഗം ശാന്തമാക്കാനല്ല മന്ത്രി വാസവന്‍ ശ്രമിച്ചതെന്നും ലേഖനത്തില്‍ തുറന്ന് വിമര്‍ശിക്കുന്നുണ്ട്.
നേരത്തെ ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് കൂടി വേണമെന്ന ആവശ്യം സിപിഐയും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ശബരിമല വഷയത്തിലെ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ആശ്യപ്പെട്ടിരുന്നു.അതേസമയം ഓണ്‍ലൈന്‍ ബുക്കിങ് ഇല്ലാതെ ശബരിമലയിലേക്ക് പോകുമെന്നും തടഞ്ഞാല്‍ പ്രതിഷേധിക്കുമെന്നുമാണ് ബിജെപിയുടെ മുന്നറിയിപ്പ്. എന്നാല്‍ ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട ഇളവില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കട്ടെയെന്നാണ് ദേവസ്വം ബോര്‍ഡ് നിലപാട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..