കാസര്‍ഗോഡ് ബീച്ച് റോഡ് ഇനി മുതല്‍ ‘ഗവാസ്‌കര്‍ ബീച്ച് റോഡ്’ ; പേരിടാന്‍ ഗവാസ്‌കര്‍ തന്നെ നേരിട്ടെത്തും
കാസര്‍ഗോഡ്: മുംബൈയില്‍ ജയിച്ച ലോക ക്രിക്കറ്റിലെ ലിറ്റില്‍ മാസ്റ്റര്‍ സുനില്‍ ഗവാസ്‌കറിന് ഇങ്ങ് കാസര്‍ഗോഡ് സ്വന്തം പേരില്‍ ഒരു റോഡ് ജനിക്കുകയാണ്. സുനില്‍ ഗവാസ്‌കര്‍ എന്ന ക്രിക്കറ്റ് താരത്തോടുള്ള ആരാധനയാണ് ഇത്തരമൊരു പ്രവൃത്തിയിലേക്ക് കാസര്‍ഗോട്ടുക്കാരെ കൊണ്ടെത്തിച്ചത്. കാസര്‍ഗോട്ടെ ബാങ്ക് റോഡില്‍നിന്ന് നെല്ലിക്കുന്ന് ബീച്ചിലേക്ക് എത്താനുള്ള നെല്ലിക്കുന്ന് ബീച്ച് റോഡാണ് പുനര്‍നാമകരണം ചെയ്ത് സുനില്‍ ഗാവസ്‌ക്കര്‍ ബീച്ച് റോഡ് എന്നാക്കുന്നത്. റോഡിന് പേരിടാന്‍ ഗാവസ്‌ക്കര്‍തന്നെ എത്തും.
Also Read ; അലന്‍ വോക്കറുടെ പരിപാടിക്കിടെ മോഷണം പോയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ; കൂടുതലും ഐ ഫോണുകള്‍
മൂന്നുകിലോമീറ്റര്‍ ദൂരമുള്ള റോഡിന് ഗാവസ്‌ക്കറിന്റെ പേര് നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. കത്ത് നല്‍കിയത് പ്രകാരമാണ് ഇക്കാര്യം കൗണ്‍സില്‍ യോഗത്തില്‍ അജന്‍ഡയാക്കിയതെന്ന് ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു.ഗാവസ്‌ക്കറുമായി സൗഹൃദം സൂക്ഷിക്കുന്ന ഗള്‍ഫ് വ്യവസായി തളങ്കര സ്വദേശി ഖാദര്‍ തെരുവത്തിന്റെ ഇടപെടലും പ്രേരണയായി. ഗാവസ്‌ക്കറിന്റെ കൂടി സൗകര്യം കണക്കിലെടുത്ത് നവംബറിലോ ഡിസംബറിലോ റോഡിന്റെ ഉദ്ഘാടനം നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെയുടെ പേരിലും ജില്ലയില്‍ റോഡുണ്ട്. കുമ്പള ഗ്രാമപ്പഞ്ചായത്ത് നിര്‍മിച്ച കുമ്പള ടൗണിന് സമീപമുള്ള ഈ റോഡ് 2010 ജൂണ്‍ 27-ന് അനില്‍ കുംബ്ലെ നേരിട്ടെത്തിയാണ് ഉദ്ഘാടനം ചെയ്തത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..