കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിച്ചു പോകും; ഷാനിബ് പിന്‍മാറണമെന്ന് പി സരിന്‍; പിന്‍മാറില്ലെന്ന് മറുപടി
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരത്തിനൊരുങ്ങുന്ന കോണ്‍ഗ്രസ് വിമതന്‍ എ കെ ഷാനിബ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്തി പി സരിന്‍. പിന്മാറുന്നത് എന്തിനുവേണ്ടിയെന്ന് ജനങ്ങളോട് പറയണം. ഷാനിബ് എല്‍ഡിഎഫിന് പിന്തുണ നല്‍കണം. ഒറ്റപ്പെട്ട ശബ്ദമാകരുതെന്നും പി സരിന്‍ ആവശ്യപ്പെട്ടു.
Also Read; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; രാഹുലിനെതിരെ കേസില്ല, എഫ്‌ഐആര്‍ റദ്ദാക്കി ഹൈക്കോടതി
ഏത് കോണ്‍ഗ്രസുകാരനാണ് കൂടുതല്‍ വോട്ട് എന്ന് ഉറ്റുനോക്കുന്ന സാഹചര്യമാണുള്ളത്. കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിച്ചുപോകരുത്’, പി സരിന്‍ പറഞ്ഞു. ഷാനിബുമായി ഇതേകുറിച്ച് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും തനിക്ക് കോണ്‍ഗ്രസ് അതൃപ്തി വോട്ട് കിട്ടില്ലെന്നുള്ളത് ഷാനിബിന്റെ നിരീക്ഷണമാണെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം താന്‍ മത്സരത്തില്‍നിന്ന് പിന്മാറില്ലെന്ന് എന്‍ കെ ഷാനിബും വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് 2.45ഓടെ പത്രിക സമര്‍പ്പിക്കും. പി സരിന്റെ ആവശ്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ഷാനിബ് വ്യക്തമാക്കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..