ഇതരസംസ്ഥാനങ്ങളില്‍ നിന്നും ലഹരിവസ്തുക്കള്‍ കടത്തി കേരളത്തില്‍ വില്‍പ്പന : യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: എംഡിഎം ഉള്‍പ്പെടെയുള്ള രാസലഹരി വസ്തുക്കള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കടത്തി വിതരണം ചെയ്യുന്ന സംഘത്തിലെ യുവാവ് അറസ്റ്റില്‍. കൊല്ലം ചിതറ സ്വദേശി മുഹമ്മദ് അല്‍ത്താഫ്(30) ആണ് എക്‌സൈസിന്റെ പിടിയിലായത്. ലഹരിക്കടത്തിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.
Also Read; ‘കൂറുമാറ്റ കോഴ ആരോപണം പാര്‍ട്ടി അന്വേഷിക്കും’: എ കെ ശശീന്ദ്രന്‍
വര്‍ക്കല പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരുന്ന ലഹരിക്കടത്ത് കേസിലുള്‍പ്പെട്ട പ്രതിയാണ് പിടിയിലായ അല്‍ത്താഫ്. രാസലഹരി വസ്തുക്കള്‍ വിവിധയിടങ്ങളില്‍ എത്തിച്ച് യുവാക്കള്‍ക്കും സിനിമാ മേഖലയിലുമുള്‍പ്പെടെ വിതരണം ചെയ്യുന്ന വന്‍ സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കൂട്ടാളി വര്‍ക്കല സ്വദേശി അബ്ദുല്ലയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അബ്ദുല്ലയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അല്‍ത്താഫിനായി തെരച്ചില്‍ നടക്കവെയാണ് യുവാവ് അമരവിള എക്‌സൈസിന്റെ പിടിയിലാകുന്നത്. റിമാന്‍ഡിലായ അല്‍ത്താഫിനെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയശേഷം വര്‍ക്കല കോടതിയില്‍ ഹാജരാക്കി. കോടതി റിമാന്‍ഡ് ചെയ്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..