നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച സംഭവം; പ്രശാന്തിനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു
കണ്ണൂര്‍: നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പരാതിക്കാരനായ ഇയാള്‍ സര്‍വീസിലിരിക്കെ ബിസിനസ് നടത്തിയെന്നും അനധികൃത അവധിയെടുത്തെന്നും പെട്രോള്‍ പമ്പിന് അനുമതി നേടിയത് നിയമപരമായിട്ടല്ലായെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രാജി. പ്രശാന്ത് ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം പ്രശാന്തിനെ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നായിരുന്നു ആരോഗ്യ മന്ത്രി നേരത്തെ പറഞ്ഞിരുന്നത്. പ്രശാന്ത് ഇനി സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
പെട്രോള്‍ പമ്പ് തുടങ്ങാന്‍ അനുമതി വേണമെന്ന കാര്യം അറിയില്ലെന്ന പ്രശാന്തിന്റെ വാദം തള്ളിയാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്ടിക്കല്‍ ഹെല്പറാണ് പ്രശാന്ത്. സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് റഗുലൈറസ് ചെയ്യാനുള്ള ജീവനക്കാരുടെ പട്ടികയിലാണ് പ്രശാന്ത്. പക്ഷെ ശമ്പളം സര്‍ക്കാറില്‍ നിന്നായത് കൊണ്ട് ജീവനക്കാരുടെ സര്‍വ്വീസ് ചട്ടങ്ങള്‍ പ്രശാന്തിനും ബാധകമാണെന്നാണ് കണ്ടെത്തല്‍.
പ്രശാന്ത് മെഡിക്കല്‍ കോളേജ് അധികാരികളില്‍ നിന്ന് ഒരു അനുമതിയും വാങ്ങിയിരുന്നില്ലെന്ന് മാത്രമല്ല പമ്പിന്റെ കാര്യം അറിയിച്ചിരുന്നുമില്ല. പ്രശാന്തിന് എങ്ങിനെ പെട്രോള്‍ പമ്പ് തുടങ്ങാനാകും, പണം എവിടെ നിന്നാണ് എന്നുള്ള സംശയങ്ങള്‍ എഡിഎമ്മിന്റെ മരണം മുതല്‍ ഉയര്‍ന്നതാണ്. സസ്പെഷന്‍ പ്രാഥമിക നടപടി മാത്രമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ആരോഗ്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി വിശദ അന്വേഷണം നടത്തുന്നുണ്ട്. ഇതിന് മേലെ തുടര്‍ നടപടിയെടുക്കും. പിരിച്ചു വിടാതിരിക്കാന്‍ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രാശാന്തിന് മെമോ നല്‍കും. നിയമപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..