പാലക്കാട് കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന് എം വി ഗോവിന്ദന്‍
പാലക്കാട്: പാലക്കാട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഡോ സരിന്റെയും ഷാനിബിന്റെയും അഭിപ്രായം ശരിയായിരുന്നുവെന്നാണ് പാലക്കാട്ടെ പുതിയ സംഭവ വികാസങ്ങള്‍ കാണിക്കുന്നതെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ എംവി ഗോവിന്ദന്‍ പറയുന്നു.
പാലക്കാട് ഡിസിസി തീരുമാനം മറികടന്നാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നത്, ഇതോടെ ബിജെപിയുമായുള്ള കോണ്‍ഗ്രസിന്റെ ഡീല്‍ വ്യക്തമായി. ഡിസിസിയുടെ ലിസ്റ്റില്‍ ഇല്ലാതിരുന്നയാളെ സതീശനും കൂട്ടരും അണികള്‍ക്ക് മേല്‍ അടിച്ചേല്‍പിച്ചുവെന്നും മുരളീധരന്‍ നിയമസഭയിലെത്തുന്നതിനെ സതീശന്‍ ഭയക്കുന്നുവെന്നും ലേഖനത്തിലുണ്ട്.
ലേഖനത്തിലുടനീളം സതീശനെ കടന്നാക്രമിച്ച എം വി ഗോവിന്ദന്‍ നിയമസഭയില്‍ പ്രതിപക്ഷ നിരയില്‍ നമ്പര്‍ വണ്‍ താനാണെന്ന് ഉറപ്പിക്കാനാണ് സതീശന്‍ സുധാകരനെ പാര്‍ലമെന്റിലേക്കയച്ചത്. മുരളീധരന്‍ നിയമസഭയിലെത്തിയാല്‍ തന്റെ അപ്രമാദിത്വം തകരുമെന്ന് സതീശന്‍ ഭയപ്പെടുന്നുണ്ടെന്നും മുരളീധരന്‍ വന്നാല്‍ സതീശന് ബിജെപിയുമായുള്ള ഡീല്‍ പാലിക്കാനാവില്ലെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.
പാലക്കാട് ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യം. ഇ ശ്രീധരന് ലഭിച്ച വോട്ട് ഇപ്പോഴത്തെ ബിജെപിക്കും ഷാഫി പറമ്പിലിന് ലഭിച്ച വോട്ട് കോണ്‍ഗ്രസിനും ലഭിക്കില്ലെന്ന് വ്യക്തമാക്കിയ ഗോവിന്ദന്‍ പാലക്കാടും ചേലക്കരയിലും എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്നും പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..