ഇ പി വന്നാല്‍ യുഡിഎഫ് സ്വീകരിക്കും: എം എം ഹസ്സന്‍
പാലക്കാട്: ഇ പി വന്നാല്‍ യുഡിഎഫ് സ്വീകരിക്കുമെന്ന് എം എം ഹസ്സന്‍. എന്നാല്‍ കോണ്‍ഗ്രസിലേക്ക് വരണമോ എന്നുള്ളത് ഇപിയാണ് തീരുമാനിക്കേണ്ടതെന്നും ഹസ്സന്‍ പറഞ്ഞു. ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇ പി ജയരാജന്റേതായി പുറത്തുവന്നത് ആത്മ നൊമ്പരങ്ങളുടെ കഥയാണ്. കുറേക്കാലമായി ജയരാജന്‍ ഒരു മുറിവേറ്റ സിംഹത്തെ പോലെയാണ് കഴിയുന്നത്. അദ്ദേഹത്തിന് അര്‍ഹതപ്പെട്ട പാര്‍ട്ടി സെക്രട്ടറി സ്ഥാനം നിഷേധിച്ചു. അങ്ങനെ ഒരുപാട് സംഭവങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടെന്നും എം എം ഹസ്സന്‍ ചൂണ്ടിക്കാട്ടി.
Also Read; ഇ പിയുടെ ആത്മകഥാ വിവാദം: ആത്മകഥ തയ്യാറാക്കിയ ദേശാഭിമാനി ലേഖകനോട് വിശദീകരണം തേടി സിപിഐഎം
ജനങ്ങളുടെ പ്രതീക്ഷക്കൊത്തുള്ള ഭരണം വന്നില്ല എന്നുള്ളത് നിരന്തരം പറഞ്ഞതാണ്. സരിന്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായത് ശരിയോ തെറ്റോ എന്നുള്ളത് കാലം തീരുമാനിക്കുമെന്നും എം എം ഹസ്സന്‍ പറഞ്ഞു. ആത്മകഥ അദ്ദേഹത്തിന്റെ അല്ല എന്ന് പറഞ്ഞാല്‍ ഒരു കാരണവശാലും ജനങ്ങള്‍ വിശ്വസിക്കില്ല. അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ. എന്തായാലും വിപണന തന്ത്രം വിജയിച്ചിരിക്കുകയാണ്. ഇ പിയുടെ ആത്മകഥയ്ക്ക് ഒപ്പം ഒരു ജീവചരിത്രവും എഴുതിയിരിക്കുന്നു എന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും എം എം ഹസ്സന്‍ പ്രതികരിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































