കേന്ദ്രം കേരളത്തെ പിന്നില്‍ നിന്ന് കുത്തി, കേരളം ഇത് മറക്കില്ല : എം ബി രാജേഷ്
പാലക്കാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എം ബി രാജേഷ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ പിന്നില്‍ നിന്ന് കുത്തിയെന്നും കേരളം ഇത് മറക്കില്ലെന്നും മന്ത്രി പറഞ്ഞു. തിരിച്ചടി കൊടുക്കാനുള്ള അവസരം പാലക്കാട്ടെ വോട്ടര്‍മാര്‍ ഉപയോഗിക്കണമെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
Also Read ; എലിവിഷം വച്ച മുറിയില്‍ എസി ഓണാക്കി ഉറങ്ങി ; ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം
പ്രളയകാലത്തുണ്ടായ കേരളത്തോടുളള മനോഭാവം കേന്ദ്രം ആവര്‍ത്തിക്കുകയാണെന്നും രാഷ്ട്രീയവും നിയമപരവുമായ എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതി പോലും ദേശീയ ദുരന്തമായി വയനാടിലെ പ്രഖ്യാപിക്കാത്തതിനെ ചോദ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാലക്കാട്ടെ വ്യാജ വോട്ടിലും എം ബി രാജേഷ് പ്രതികരിച്ചു. ‘വ്യാജവോട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപടെല്‍ പ്രത്യാശ നല്‍കുന്നതാണ്. വ്യാജ ഐഡി കാര്‍ഡുണ്ടാക്കിയ ക്രിമിനല്‍ സംഘം പാലക്കാട് തമ്പടിച്ചു. വ്യാജ വോട്ട് മാത്രമല്ല വ്യാജ ഐഡി കാര്‍ഡുമുണ്ട്. ഒത്തുകളിച്ച ബിഎല്‍ഒമാര്‍ നടപടി നേരിടേണ്ടി വരും. വ്യാജവോട്ട് ചേര്‍ത്തവര്‍ വോട്ട് ചെയ്യരുത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് ഉറപ്പു വരുത്തണം’, അദ്ദേഹം പറഞ്ഞു. കേരള ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..