പാലക്കാട് അപകടം ; കുട്ടികളുടെ മടക്കവും ഒന്നിച്ച്, സംസ്‌കാര ചടങ്ങുകള്‍ തുടങ്ങി

പാലക്കാട്: പാലക്കാട് ലോറി അപകടത്തില്‍ മരിച്ച കുട്ടികളുടെ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങി. നാല് കുട്ടികളുടെയും സംസ്‌കാരം ഒന്നിച്ചായിരിക്കും നടക്കുക. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് രാവിലെ ആറ് മണിക്കാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. തുടര്‍ന്ന് എട്ടരയോടെ തന്നെ പൊതുദര്‍ശനം ആരംഭിച്ചിരുന്നു.
Also Read ; തീരാനോവായി വിദ്യാര്‍ത്ഥികളുടെ മരണം, റിദയുടെ മൃതദേഹത്തിനരികെ തളര്‍ന്നുവീണ് മാതാപിതാക്കള്‍
ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കിയ അപകട വാര്‍ത്ത പുറം ലോകം അറിഞ്ഞത്. വൈകീട്ട് സ്‌കൂള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് ലോറി മറിഞ്ഞു വീഴുകയായിരുന്നു. കരിമ്പ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. പള്ളിപ്പുറം വീട്ടില്‍ അബ്ദുല്‍ സലാം- ഫാരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറിന്‍, പേട്ടേത്തൊടി വീട്ടില്‍ അബ്ദുല്‍ റഫീഖ്-ജസീന ദമ്പതികളുടെ മകള്‍ റിദ ഫാത്തിമ്മ, കവുളേങ്ങല്‍ വീട്ടില്‍ അബ്ദുല്‍ സലീം- നബീസ ദമ്പതികളുടെ മകള്‍ നിദ ഫാത്തിമ്മ, അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍-സജ്‌ന ദമ്പതികളുടെ മകള്‍ ആയിഷ എന്നിവരാണ് മരിച്ചത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..