December 22, 2024
#Others

വിജയം മാത്രമേ ലോകം അംഗീകരിക്കൂവെന്ന് സുരേഷ്‌ഗോപി, ബിജെപിക്കാര്‍ സ്ഥാനമോഹികളല്ലെന്ന് സുരേന്ദ്രന്‍

ആലപ്പുഴ: ജയിക്കുമെന്ന് ഉറപ്പുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചാല്‍ കേരളത്തില്‍ 60 ശതമാനം സീറ്റും നേടാനാകുമെന്ന് കേന്ദ്ര മന്ത്രി സുരേഷ്‌ഗോപി. താന്‍ ഇക്കാര്യം പാലക്കാട്ടുവെച്ചും പറഞ്ഞിട്ടുണ്ടെന്നും സുരേഷ്‌ഗോപി പറഞ്ഞു. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ് (ദീനദയാല്‍ ഭവന്‍) ഉദ്ഘാടനം ചെയ്യവേയാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വേദിയിലിരുത്തിയാണ് മന്ത്രിയുടെ വിമര്‍ശനം.

Also Read ; ‘സിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു, ഇത് കേരളമാണെന്ന് ഓര്‍ക്കണം’: പി കെ കുഞ്ഞാലിക്കുട്ടി

വിജയം മാത്രമേ ലോകം അംഗീകരിക്കൂ. ശതമാനക്കണക്കൊന്നും അംഗീകരിക്കില്ല. നമ്മള്‍ അടുത്ത സാധ്യതയാണെന്ന് ജനം പറയുമ്പോള്‍ അതിന്റെ വാലുപിടിച്ച് പറയാനുള്ള ആര്‍ജവം നമുക്കുണ്ടാകണം. ഇല്ലെങ്കില്‍ അധ്വാനം പാഴാകും. അതിനുള്ള തീരുമാനം ഈ വിപ്ലവ മണ്ണില്‍ നിന്നുതന്നെ ഉണ്ടാകണം. യോഗങ്ങളില്‍നിന്ന് ഉയരേണ്ടത് അഭിന്ദനങ്ങളും ആശംസകളും മാത്രമാകരുതെന്നും നല്ല ചിന്തകളും ഉണ്ടാകണമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാകട്ടെ തന്റെ പ്രസംഗം ആരംഭിച്ചത് സുരേഷ് ഗോപിയുടെ വാക്കുകള്‍ക്കുള്ള മറുപടിയെന്നോണമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റോ എം.എല്‍.എ.യോ എം.പി.യോ ആകണമെന്ന് ആഗ്രഹിച്ചല്ല ആളുകള്‍ ബി.ജെ.പി.യില്‍ പ്രവര്‍ത്തിക്കുന്നതെന്നും കേരളത്തില്‍ ബി.ജെ.പി. വളര്‍ന്നത് എങ്ങനെയെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പരാജയത്തില്‍ നിരാശരാകാതെ, കഠിനാധ്വാനത്തിലൂടെ പടികള്‍ കയറിയവരാണ് പ്രവര്‍ത്തകരെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഇപ്പോള്‍ നമുക്കൊരു എം.പി.യുണ്ട്. ഒരുവര്‍ഷം പരിശ്രമിച്ചാല്‍ എല്ലായിടത്തും വിജയം ഉറപ്പിക്കാനാകും. ആലപ്പുഴയില്‍ കെ.സി. വേണുഗോപാലിനെയും എ.എം.ആരിഫിനെയും വിറപ്പിക്കാന്‍ നമുക്കു കഴിഞ്ഞു. ജില്ലാ കമ്മിറ്റികള്‍ വിഭജിച്ചതോടെ വോട്ടുകൂട്ടാനാകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *