പെരിയാ ഇരട്ടക്കൊലപാതകം ; വിധി സിബിഐയുടെ ഗൂഡാലോചന സിദ്ധാന്തത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍

കൊച്ചി: പെരിയാ ഇരട്ടക്കൊലപാതക കേസിലെ വിധി സിബിഐയുടെ ഗൂഡാലോചന സിദ്ധാന്തത്തിന് ഏറ്റ തിരിച്ചടിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. സി കെ ശ്രീധരന്‍.കേസില്‍ സിബിഐ പ്രതിചേര്‍ത്തവരില്‍ ആറ് പേരാണ് കുറ്റവിമുക്തരായത്.
Also Read ; മകള്‍ക്ക് നേരെ നിരന്തര മര്‍ദ്ദനം; ആലപ്പുഴയില്‍ യുവാവിനെ ഭാര്യാപിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊന്നു
നേരത്തെ കോണ്‍ഗ്രസിലായിരുന്ന സി കെ ശ്രീധരന്‍ പാര്‍ട്ടി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ പെരിയ ഇരട്ടകൊലപാതക കേസില്‍ പ്രതിഭാഗത്തിന്റെ വക്കാലത്തും ശ്രീധരന്‍ ഏറ്റെടുത്തിരുന്നു. സംഭവത്തില്‍ രൂക്ഷ വിമര്‍ശനമാണ് കൊല്ലപ്പെട്ട ശരത് ലാലിന്റേയും കൃപേഷിന്റേയും കുടുംബം ഉന്നയിച്ചത്. ശ്രീധരനെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് കണ്ടതെന്നും എന്നാല്‍ അദ്ദേഹം കൂടെനിന്ന് ചതിച്ചുവെന്നുമായിരുന്നു കുടുംബങ്ങളുടെ പ്രതികരണം.എന്നാല്‍ രാഷ്ട്രീയ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും തന്റെ 58 വര്‍ഷത്തെ അഭിഭാഷക ജീവിതം ജനങ്ങള്‍ക്ക് അറിയാമെന്നും ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കേസില്‍ പോലീസ് പട്ടികയില്‍ ഉള്‍പ്പെടാതെ സിബിഐ കൂട്ടിച്ചേര്‍ത്ത പത്തില്‍ നാല് പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 15ആം പ്രതി എ സുരേന്ദ്രന്‍ (വിഷ്ണു സുര),20ആം പ്രതി കെ വി കുഞ്ഞിരാമന്‍ (ഉദുമ കുഞ്ഞിരാമന്‍, മുന്‍ എംഎല്‍എ, സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), 21ആം പ്രതി രാഘവന്‍ വെളുത്തോളി (രാഘവന്‍ നായര്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), 22ആം പ്രതി കെവി ഭാസ്‌കരന്‍ എന്നിവരാണ് സിബിഐ കൂട്ടിച്ചേര്‍ത്തവരില്‍ പ്രതികളായവര്‍. കെ മണികണ്ഠന്‍, കെ വി കുഞ്ഞിരാമന്‍, രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌കരന്‍ എന്നിവര്‍ക്ക് ശിക്ഷ വിധിക്കുന്നത് വരെ ജാമ്യത്തില്‍ തുടരാം.ജനുവരി മൂന്നിനാണ് കേസില്‍ കോടതി ശിക്ഷ വിധിക്കുക. 24 പേര്‍ ഉള്‍പ്പെട്ട പ്രതിപട്ടികയില്‍ 14 പേരെ മാത്രമാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..