മൈസൂര്‍ പാക്കിന്റെ പേര് മാറ്റി കടയുടമകള്‍; എതിര്‍പ്പുമായി മൈസൂര്‍ കൊട്ടാരത്തിലെ പാചക കുടുംബാംഗം

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷാവസ്ഥയെ കുറിച്ചുള്ള ചര്‍ച്ചകളുടെ ചൂട് കുറഞ്ഞുവരുന്നതിനിടയ്ക്കാണ് മൈസൂര്‍പാക്കിന്റെ പേര് മാറ്റി ജയ്പുരിലെ ചില കടയുടമകള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. മധുരപലഹാരങ്ങളായ മൈസൂര്‍ പാക്ക്, ഗോണ്ട് പാക്ക്, മോട്ടി പാക്ക് തുടങ്ങിയവയുടെ പേരില്‍നിന്നും പാക്ക് എന്ന് മാറ്റി പകരം ശ്രീ എന്ന് ചേര്‍ക്കുകയാണെന്നായിരുന്നു കടയുടമകള്‍ പറഞ്ഞത്.
എന്നാല്‍ മൈസൂര്‍ പാകിന്റെ പേര് മൈസൂര്‍ ശ്രീ എന്നാക്കിയതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മൈസൂര്‍ കൊട്ടാരത്തിലെ പാചകകുടുംബാംഗം. കൊട്ടാരത്തിലെ പാചകക്കാരനായിരുന്ന കാകാസുര മടപ്പയുടെ പിന്‍ഗാമിയായ എസ്. നടരാജാണ് എതിര്‍പ്പുമായി മുന്നോട്ടു വന്നത്. ‘എല്ലാ സ്മാരകങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും അതിന്റേതായ ശരിയായ പേര് ഉള്ളതുപോലെ, മൈസൂര്‍ പാക്കിനും അതിന്റേതായ പേരുണ്ട്. അതിനെ തെറ്റായി ചിത്രീകരിക്കരുത്,’ എന്നാണ് കാകാസുര മാടപ്പയുടെ പിന്‍ഗാമി പറഞ്ഞത്.
ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന്, പാകിസ്ഥാനിലെ പോലെ ‘പാക്’ എന്ന വാക്കുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കാന്‍ ജയ്പൂരിലെ നിരവധി മധുരപലഹാര കടകള്‍ മൈസൂര്‍ പാക്കിന്റെ പേര് ‘മൈസൂര്‍ ശ്രീ’ എന്ന് പുനര്‍നാമകരണം ചെയ്ത സമയത്താണ് നടരാജിന്റെ ശക്തമായ പ്രസ്താവന.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…