സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; മമ്മൂട്ടി മികച്ച നടന്‍, ഷംല ഹംസ മികച്ച നടി, മഞ്ഞുമ്മല്‍ ബോയ്‌സ് മികച്ച ചിത്രം
തിരുവനന്തപുരം: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി നേടി. ഭ്രമയുഗം സിനിമയിലെ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രം അവതരിപ്പിച്ചതിനാണ് പുരസ്‌കാരം. ഇതുവരെ എട്ട് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് താരത്തിന് ലഭിച്ചിട്ടുള്ളത്. ഇതില്‍ ഏഴ് തവണ മികച്ച നടനുള്ള പുരസ്‌കാരവും ഒരു തവണ പ്രത്യേക ജൂറി പുരസ്‌കാരവുമാണ് നേടിയത്.
ഷംല ഹസനാണ് മികച്ച നടി. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയ പ്രകടനത്തിനാണ് അവാര്‍ഡ്. മികച്ച ചിത്രമായി തിരഞ്ഞെടുത്തത് മഞ്ഞുമ്മല്‍ ബോയ്‌സ്.മികച്ച ചിത്രം ഉള്‍പ്പടെ 10 അവാര്‍ഡുകളാണ് മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിച്ചത്. മികച്ച സംവിധായകന്‍, മികച്ച സ്വഭാവനടന്‍ , മികച്ച ഛായാഗ്രാഹകന്‍, മികച്ച ഗാനരചയിതാവ്, മികച്ച കലാസംവിധായകന്‍, മികച്ച ശബ്ദമിശ്രണം, മികച്ച ശബ്ദരൂപകല്‍പന, മികച്ച പ്രോസസിങ് ലാബ് എന്നിവയും മഞ്ഞുമ്മലിന് ലഭിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തൃശ്ശൂര്‍ രാമനിലയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































