കോഴിക്കോട് വിവിധ പ്രദേശങ്ങളില്‍ ഭൂചലനം
കോഴിക്കോട്: കോഴിക്കോട് വിവിധ പ്രദേശങ്ങളില്‍ ഭൂചലനമുണ്ടായതായി നാട്ടുകാര്‍. പേരാമ്പ്ര ചക്കിട്ടപ്പാറ മുതുകാട് ഭൂമിക്കടിയില്‍ നിന്നും നേരിയ ശബ്ദമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. മരുതോങ്കര ഏക്കല്‍ പ്രദേശത്തും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനവും അസാധാരണമായ ശബ്ദവും ഉണ്ടായെന്ന് നാട്ടുകാര്‍ അറിയിച്ചു. നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പറഞ്ഞു. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































