സഞ്ജു സാംസണെ വലയിലാക്കാന്‍ ചെന്നൈ; പകരം വേറെയാളെ നല്‍കാനും തയ്യാറെന്ന് സിഎസ്‌കെ
ചെന്നൈ: സഞ്ജു സാംസണിനെ ടീമിലെത്തിക്കാന്‍ വീണ്ടും ശ്രമങ്ങള്‍ ആരംഭിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. 2026 ഐപിഎല്‍ ലേലത്തിനു മുമ്പ് ട്രേഡ് ഡീല്‍ വഴി താരത്തെ ടീമിലെത്തിക്കാനാണ് സിഎസ്‌കെയുടെ ശ്രമം. 2025 ഡിസംബര്‍ ആദ്യ പകുതിയിലായിരിക്കും താരലേലം. അതിനു മുമ്പ് സഞ്ജുവിനെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ചെന്നൈയും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായാണ് റപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രി യുഎഇയില്‍; അബുദാബി കൊട്ടാരത്തില്‍ യുഎഇ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഒരു താരത്തെ രാജസ്ഥാന് പകരം നല്‍കി സഞ്ജുവിനെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ താരമാരെന്ന് വ്യക്തമായിട്ടില്ല. ആ താരത്തോട് രാജസ്ഥാനിലേക്ക് മാറാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ച് സിഎസ്‌കെ ബന്ധപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ വ്യക്തതവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.





Malayalam 











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































