December 18, 2025
#kerala #Top Four

തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച വിജയം നേടും, പിണറായി സര്‍ക്കാര്‍ വട്ടപൂജ്യം: ഖുശ്ബു

തൃശ്ശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച വിജയം നേടുമെന്ന് നടിയും ബിജെപി തമിഴ്നാട് വൈസ് പ്രസിഡന്റുമായ ഖുശ്ബു പറഞ്ഞു. തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു ഖുശ്ബു. സംസ്ഥാന സര്‍ക്കാര്‍ വട്ടപൂജ്യമാണ് ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല.

രാഹുലിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല; നിരീക്ഷണം ഉറപ്പുവരുത്താനാണ് എസ്ഐടി

എല്‍ഡിഎഫ് വീണ്ടും വിജയിക്കുമെന്നതും അധികാരത്തില്‍ വരുമെന്നതും സ്വപ്നമാണ്. സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശ്ശൂരില്‍ കൂടുതല്‍ വിജയം നേടാനാകും. അദ്ദേഹത്തിന്റെ കഠിനാധ്വാനം മുതല്‍ക്കൂട്ടാകുമെന്നും ഖുശ്ബു പറഞ്ഞു. അയ്യന്തോളില്‍ നിന്ന് സ്ഥാനാര്‍ഥികളോടും പ്രവര്‍ത്തകരോടുമൊപ്പം തുടങ്ങിയ റോഡ്ഷോ പൂങ്കുന്നം, പാട്ടുരായ്ക്കല്‍, ചെമ്പുക്കാവ് തുടങ്ങി കോര്‍പറേഷനിലെ വിവിധ വാര്‍ഡുകളില്‍ പര്യടനം നടത്തി.

Leave a comment

Your email address will not be published. Required fields are marked *