ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം
പുകമഞ്ഞ്; ഡല്‍ഹി – തിരുവനന്തപുരം വിമാനം റദ്ദാക്കി
ന്യൂഡല്‍ഹി: കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ വിമാന സര്‍വീസ് റദ്ദാക്കി. എയര്‍ ഇന്ത്യ ബദല്‍ സംവിധാനം ഒരുക്കുന്നില്ലെന്നാണ് പരാതി. യാത്രക്കാര്‍ സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങണമെന്നാണ് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. റീഫണ്ട് 7 ദിവസത്തിനകം നല്‍കുമെന്നും അറിയിച്ചു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി പ്രതികള്‍
കൊച്ചി: നടിയെ ആക്രിച്ച കേസില്‍ വിചാരണ കോടതി ശിക്ഷിച്ച രണ്ട് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ അഞ്ചും ആറും പ്രതികളായ വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് അപ്പീല്‍ നല്‍കിയത്. അപ്പീല്‍ പരിഗണിച്ച് തീര്‍പ്പുണ്ടാക്കുന്നതിന് കാല താമസമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത് ജാമ്യത്തില്‍ വിടണമെന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
വി ബി-ജി റാം ജി ബില്‍ രാജ്യസഭ പാസാക്കി
ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വി ബി-ജി റാം ജി ബില്‍ രാജ്യസഭ പാസാക്കി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ബില്‍ ശബ്ദവോട്ടോടെ പാസാക്കിയത്. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. അര്‍ധരാത്രിയാണ് ബില്‍ സഭയില്‍ പാസാക്കിയത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മുന്‍പുള്ള ഭരണസമിതിയെയും പ്രതിചേര്‍ത്തു
തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് മൂന്നുതവണ മുന്‍പുള്ള ഭരണസമിതിയിലുള്ളവരെ പ്രതിച്ചേര്‍ത്തു. ജീവിച്ചിരിപ്പുള്ള ഏഴു പേരെയാണ് പ്രതിച്ചേര്‍ത്തിരിക്കുന്നത്. 80 വയസ്സിന് മുകളില്‍ ഉള്ളവരാണിവര്‍. ഇവരുടെ കാലത്താണ് തട്ടിപ്പ് തുടങ്ങിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
ജെന്‍സി നേതാവിന്റെ മരണം; ബംഗ്ലാദേശില്‍ വ്യാപക പ്രക്ഷോഭം
ധാക്ക: ജെന്‍സീ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന വിദ്യാര്‍ഥി നേതാവ് ഷരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തിനു പിന്നാലെ ബംഗ്ലദേശില്‍ വ്യാപക പ്രക്ഷോഭം. തലസ്ഥാനമായ ധാക്കയുടെ തെരുവുകളിലിറങ്ങിയ പ്രതിഷേധക്കാര്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. മാധ്യമ ഓഫിസുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ക്കു തീയിട്ടു.





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































