December 20, 2025
#kerala #Top Four

നടിയെ ആക്രമിച്ച കേസ്; ശിക്ഷ റദ്ദാക്കണം, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി പ്രതികള്‍

കൊച്ചി: നടിയെ ആക്രിച്ച കേസില്‍ വിചാരണ കോടതി ശിക്ഷിച്ച രണ്ട് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ അഞ്ചും ആറും പ്രതികളായ വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് അപ്പീല്‍ നല്‍കിയത്. അപ്പീല്‍ പരിഗണിച്ച് തീര്‍പ്പുണ്ടാക്കുന്നതിന് കാല താമസമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശിക്ഷ സസ്പെന്‍ഡ് ചെയ്ത് ജാമ്യത്തില്‍ വിടണമെന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

പുകമഞ്ഞ്; ഡല്‍ഹി – തിരുവനന്തപുരം വിമാനം റദ്ദാക്കി, വലഞ്ഞ് യാത്രക്കാര്‍

എറണാകുലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇവര്‍ക്ക് 20 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. പള്‍സര്‍ സുനി ബലാത്സംഗം ചെയ്തതിന് സഹായിച്ചിട്ടില്ലെന്നാണ് പ്രതികള്‍ പറയുന്നത്. ഗൂഢാലോചനയിലും പങ്കില്ലെന്നും അപ്പീലില്‍ പറയുന്നു. ഇതാദ്യമായാണ് പ്രതികള്‍ ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് കോടതിയില്‍ അപ്പീല്‍ നല്‍കുന്നത്. പ്രതികളുടെ അപ്പീല്‍ ഹര്‍ജി നാളെ പരിഗണിച്ചേക്കും.

Leave a comment

Your email address will not be published. Required fields are marked *