ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഡിസംബറിലെ ഭണ്ഡാര വരവ് 6.53 കോടി
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാരവരവായി 6,53,16,495 രൂപ ലഭിച്ചു. 1കിലോ 444ഗ്രാം 300 മില്ലിഗ്രാം സ്വര്‍ണ്ണവും 8 കിലോഗ്രാം 25 ഗ്രാം വെള്ളിയും ലഭിച്ചു. കെ ജി ബി ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതലയുണ്ടായിരുന്നത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ പതിനാലും നിരോധിച്ച ആയിരം രൂപയുടെ പതിനാറും അഞ്ഞൂറിന്റെ 38 നോട്ടുകളും ലഭിച്ചു. കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 2,23,867രൂപയും കിഴക്കേ നട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ ഭണ്ഡാരം വഴി 15965 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 80,981രൂപയും ഇന്ത്യന്‍ ബാങ്ക് ഇ ഭണ്ഡാരം വഴി 1,29423രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 31,228 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 1, 69937രൂപയുമാണ് ലഭിച്ചത്.





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































