കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍: എക്‌സ്, യൂട്യൂബ്, ടെലിഗ്രാം എന്നിവക്ക് നോട്ടീസ്
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം നീക്കം (CSAM ) ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടെലിഗ്രാം, എക്സ്, യൂട്യൂബ് എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം (MeitY) നോട്ടീസ് നല്‍കി.
CSAM നീക്കം ചെയ്യുന്നതിനുള്ള സജീവമായ നടപടികള്‍ നടപ്പിലാക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു, കൂടാതെ CSAM വേഗത്തിലും ശാശ്വതമായും നീക്കം ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു. അല്ലാത്ത പക്ഷം കര്‍ശനമായ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Also Read; നിതേഷ് തിവാരിയുടെ രാമായണം: രണ്‍ബിര്‍-സായ് പല്ലവി താര ജോഡികള്‍ക്കെതിരെ പ്രതിഷേധം
‘എക്സ്, യൂട്യൂബ്, ടെലിഗ്രാം എന്നിവയുടെ പ്ലാറ്റ്ഫോമുകളില്‍ ബാലലൈംഗിക ദുരുപയോഗ സാമഗ്രികള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിച്ചിരിക്കുകയാണ്,’ എന്ന് കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ‘ഐടി നിയന്ത്രണങ്ങള്‍ പ്രകാരം, വിശ്വസനീയവും സുരക്ഷിതവുമായ ഇന്റര്‍നെറ്റ് സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) ആക്റ്റ് 2000, സിഎസ്എഎം ഉള്‍പ്പെടെയുള്ള അശ്ലീല ഉള്ളടക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് നല്‍കുന്നു. ഐടി നിയമത്തിലെ സെക്ഷന്‍ 66E, 67, 67A, 67B എന്നിവ അശ്ലീലമായ ഉള്ളടക്കം ഓണ്‍ലൈനായി പ്രക്ഷേപണം ചെയ്താല്‍ കര്‍ശനമായ പിഴ ചുമത്താം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































