അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രന്‍ പുറത്ത്

ദില്ലി: ഹുറൂണ്‍ പുറത്തിറക്കിയ ഇന്ത്യന്‍ അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രന്‍ പുറത്ത്. ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2023 പ്രകാരം ഗൗതം അദാനിയെ മറികടന്ന് മുകേഷ് അംബാനി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍ എന്ന പദവി തിരിച്ചുപിടിച്ചു. ബൈജു രവീന്ദ്രന്‍ പുറത്തായതാണ് പട്ടികയിലെ ശ്രദ്ധേയമായ കാര്യം.
Also Read; സെക്കന്റ് ഹാന്റ് ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേരളപോലീസ്
വായ്പാ തിരിച്ചടവ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മൂലം നിക്ഷേപകര്‍ ബൈജൂസിന്റെ വാല്വേഷന്‍ കുറച്ചതാണ് ബൈജു രവീന്ദ്രന് തിരിച്ചടിയായത്. 2022 മുതല്‍, എഡ്ടെക് ഭീമനെ ഫണ്ടിംഗ് പ്രതിസന്ധി ബാധിച്ചിരുന്നു. 2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബൈജൂസ് 4,588 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 19 മടങ്ങ് കൂടുതലായിരുന്നു. കോവിഡിന് ശേഷം സ്‌കൂളുകള്‍ വീണ്ടും തുറന്നതിനാല്‍ ഓണ്‍ലൈന്‍ ലേര്‍ണിംഗിന്റെ സാധ്യത മങ്ങിയിരുന്നു. ഇത് പ്ലാറ്റ്ഫോമിനെ ബാധിച്ചു. ഒപ്പം നിരവധി പരാതികളും ഉയര്‍ന്നത് കമ്പനിക്ക് തിരിച്ചടിയായി.
2015ലാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ ബൈജൂസ് ലേണിംഗ് ആപ്പ് അവതരിപ്പിച്ചത്. തുടക്കകാലത്ത് 2.200 കോടി ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്നു ബൈജൂസ്.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക