ചെങ്കണ്ണിന് സ്വയം ചികിത്സഅരുത് സൂക്ഷിക്കുക
കേരളത്തിൽ ഉടനീളം ചെങ്കണ്ണ് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ചൂടുള്ള കാലാവസ്ഥയും ഇടയ്ക്കിടെ പെയ്യുന്ന മഴയും ഇതിന് കാരണമാകുന്നു. കണ്ണിന് ചുവപ്പ്,വേദന,പഴുപ്പ്,കൂടുതല്‍ കണ്ണൂനീര്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
ചെങ്കണ്ണ് പല വിധത്തില്‍ ഉണ്ടാകുന്നുണ്ട് .വൈറസ് മൂലമുള്ള ചെങ്കണ്ണ് കണ്ണിന്റെ കൃഷ്ണമണിയെ ബാധിക്കുന്നതും കാഴ്ചക്കുറവുണ്ടാക്കുന്നതുമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
*രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അംഗീകൃത ഡോക്ടറെ കണ്ട ശേഷമേ മരുന്നുകള്‍ ഉപയോഗിക്കാവൂ.
*സ്വയം ചികിത്സ ചെയ്യാതിരിക്കിക.
*കണ്ണില്‍ ഇടയ്ക്കിടെ തൊടുന്നതും തിരുമ്മുന്നതും ഒഴിവാക്കുക.
*കണ്ണില്‍ തൊട്ട കൈകള്‍ വൃത്തിയായി കഴുകുക.
*രോഗി ഉപയോഗിക്കുന്ന ടൗവ്വലുകളും ഷീറ്റുകളും പങ്കിടാതിരിക്കുക.
*കണ്ണ് കഴുകുന്നതിനായി ആയുര്‍വേദ ഔഷധമായ ത്രിഫലചൂര്‍ണ്ണം ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കുന്നത് കണ്ണിന് കുളിര്‍മയും ചൊറിച്ചില്‍ വേദന ഇവയില്‍ നിന്ന് ശമനവും നല്‍കുന്നു.(1/2 സ്പൂണ്‍ ചൂര്‍ണ്ണം 3 ഗ്‌ളാസ്സ് വെള്ളത്തില്‍ തിളപ്പിച്ച് അരിച്ച് തണുത്ത ശേഷം ഉപയോഗിക്കുക)
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
ഒഴിവാക്കേണ്ട കാര്യങ്ങള്‍
*സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള അംഗീകൃത ഡോക്ടറെ സമീപിക്കുക.
*വെയില്‍ കൊള്ളാതെയും അധികം ചൂടേല്‍ക്കാതെയും കണ്ണടകള്‍ ഉപയോഗിച്ച് കണ്ണിന് സംരക്ഷണം നല്‍കുക.
*ടി.വി കമ്പ്യൂട്ടര്‍,മൊബൈല്‍ ഇവയുടെ ഉപയോഗം കുറയ്ക്കുക.
*എരിവ്,പുളി എന്നീ രസമുള്ള ആഹാരങ്ങളുടെ ഉപയോഗം കുറയ്ക്കുക.
സാധാരണ ഗതിയില്‍ ഈ അസുഖം 3 ദിവസം കൊണ്ട് കുറയാറുണ്ട്. അസുഖത്തിന്റെ തീവ്രത കുറയുന്നില്ലെങ്കില്‍ കാഴ്ചശക്തിയെ ബാധിക്കുന്ന അവസ്ഥയില്‍ എത്താവുന്നതാണ്. ഈ സമയം നേത്രരോഗ വിദഗ്ധന്റെ സേവനം നിര്‍ബന്ധമായും തേടേണ്ടതാണ്.
Also Read; ഓപ്പറേഷൻ അജയ്: മൂന്നാമത്തെ വിമാനവും എത്തി, സംഘത്തിൽ 18 മലയാളികൾ