ചാനല്‍ ചര്‍ച്ചക്കിടെ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ കയ്യാങ്കളി
ഹൈദരബാദ്: നവംബര്‍ 30ന് നടക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച സംവാദത്തിനിടെ സ്ഥാനാര്‍ഥികള്‍ തമ്മില്‍ കയ്യാങ്കളി. പോലീസും മറ്റുള്ളവരും ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയത്.
ഹൈദരാബാദിലെ കുത്ബുള്ളാപൂരില്‍ നിന്നുള്ള ബിആര്‍എസ് എംഎല്‍എയായ കെ പി വിവേകാനന്ദന്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുന ശ്രീശൈലം ഗൗഡിനെ ആക്രമിച്ചുവെന്ന് സംസ്ഥാന ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി കിഷന്‍ റെഡ്ഡി ആരോപിച്ചു. ബിജെപി സ്ഥാനാര്‍ഥിയെ കഴുത്തില്‍പിടിച്ച് മര്‍ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
ബിജെപി സ്ഥാനാര്‍ഥിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം മുട്ടിയപ്പോഴാണ് ബിആര്‍എസ് എംഎല്‍എ അക്രമം അഴിച്ചുവിട്ടതെന്ന് ജി കിഷന്‍ റെഡ്ഡി ആരോപിച്ചു. ഗൗഡിന്റെ കഴുത്തില്‍ പിടിച്ച് വിവേകാനന്ദ് ആക്രമിക്കുന്നത് ഭീരുത്വമാണ്, ശ്രീ റെഡ്ഡി പ്രസ്താവനയില്‍ പറഞ്ഞു. ബിആര്‍എസ് എംഎല്‍എയ്ക്കെതിരെ പോലീസ് കേസെടുക്കണമെന്നും ഇല്ലെങ്കില്‍ ബിജെപി നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കെപി വിവേകാനന്ദന്റെ പിതാവിനെതിരെ ബിജെപി സ്ഥാനാര്‍ഥി നടത്തിയ മോശം പരാമര്‍ശമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ബിആര്‍എസ് നേതാക്കള്‍ പറഞ്ഞു.
Also Read; ഇന്ത്യ-കാനഡ ബന്ധത്തില്‍ മഞ്ഞുരുകലിന്റെ സൂചനകള്‍