അധ്യാപക ഒഴിവ്
പട്ടാമ്പി ഗവ. സംസ്കൃത കോളേജില്‍ ബോട്ടണി, സുവോളജി വിഷയങ്ങളിലേക്കുള്ള ഗസ്റ്റ് അധ്യാപകരുടെ അഭിമുഖം ഒക്ടോബര്‍ 26 ന് നടക്കും. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യതയുള്ളവരും തൃശ്ശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല് രേഖകള്‍ സഹിതമാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്.
ഇവരുടെ അഭാവത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കുന്നതാണ്. രാവിലെ 10 ന് സുവോളജി വിഷയത്തിന്റെയും 11.30 ന് ബോട്ടണി വിഷയത്തിന്റെയും അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0466 2212223 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Also Read; അമല പോള്‍ വീണ്ടും വിവാഹിതയാകുന്നു





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































