കോഴിക്കോട് സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ എന്‍.സി.കെ ടൂറിസ്റ്റ് ഹോമിലാണ് പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.
ഷംസുദ്ദീന്‍ സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച പുലര്‍ച്ചെ വെടിയേറ്റ നിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു. ഷംസുദീന്റെ കുടുംബം ഇയാളെ കാണാനില്ലെന്ന് പറഞ്ഞ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. പോലീസ് എത്തി ലോഡ്ജിലെ മുറി തുറന്ന് പരിശോധിച്ചപ്പോള്‍ ഷംസുദ്ദീന്‍ കട്ടിലില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്.
Also Read; കളമശ്ശേരി സ്‌ഫോടനം: ഡൊമിനിക് മാര്‍ട്ടിനുമായി തെളിവെടുപ്പ് തുടങ്ങി
വെടിയേറ്റ് ചോര വാര്‍ന്ന നിലയില്‍ ഉണ്ടായിരുന്ന ഇയാളെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.