ട്രെയിന്‍ പാളം തെറ്റി; നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയില്‍ മൂന്ന് സര്‍വീസുകള്‍ റദ്ദാക്കി

മലപ്പുറം: നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് റെയില്‍വേ മൂന്ന് സര്‍വീസുകള്‍ റദ്ദാക്കി. വൈകുന്നേരം 5:30ന് നിലമ്പൂരില്‍നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിനാണ് ഷൊര്‍ണൂരിനടുത്തെ വല്ലപ്പുഴയില്‍ പോത്തിനെ തട്ടി പാളം തെറ്റിയത്. ട്രെയിനില്‍ നിരവധി യാത്രക്കാരുണ്ടായിരുന്നെങ്കിലും ആളപായമോ മറ്റു അപകടങ്ങളോ സംഭവിച്ചിട്ടില്ല. 5:55നും 8:10നും ഷൊര്‍ണൂരില്‍നിന്ന് നിലമ്പൂരിലേക്കുള്ള ട്രെയിനുകളും എട്ടിന് നിലമ്പൂരില്‍നിന്ന് ഷൊര്‍ണൂരിലേക്കുള്ള ട്രെയിനായിരുന്നു റദ്ദാക്കിയത്.
പാളം തെറ്റിയ ട്രെയിന്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിലമ്പൂരില്‍നിന്ന് ഒരു എന്‍ജിന്‍ വല്ലപ്പുഴയില്‍ എത്തിച്ചിരുന്നു. നീണ്ട പരിശ്രമത്തിനൊടുവില്‍ പാളം തെറ്റിയ ട്രെയിന്‍ പൂര്‍വസ്ഥിതിയിലാക്കിയ ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്. ഇതോടെ ട്രെയിന്‍ അരമണിക്കൂറോളം വൈകിയാണ് സര്‍വീസ് നടത്തുന്നത്. ട്രെയിന്‍ പാളം തെറ്റിയതോടെ നൂറുകണക്കിന് യാത്രക്കാരാണ് പലയിടങ്ങളിലും കൃത്യസമയത്ത് എത്താതെ ദുരിതത്തിലായത്. രാത്രി 8:45ന് നിലമ്പൂരില്‍നിന്ന് കൊച്ചുവേളിയിലേക്ക് പുറപ്പെടേണ്ട രാജാറാണി എക്‌സ്പ്രസ് ഇതുവരെ പുറപ്പെട്ടിട്ടില്ല.
Also Read; ഗാസയിലെ അല്‍-ഷിഫ ആശുപത്രിയില്‍ കടന്നു കയറി ഇസ്രയേല്‍ സൈന്യം
പാളം തെറ്റിയ ട്രെയിന്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിലമ്പൂരില്‍നിന്ന് ഒരു എന്‍ജിന്‍ വല്ലപ്പുഴയില്‍ എത്തിച്ചിരുന്നു.അതിനാല്‍ കൊച്ചുവേളിയിലേക്കുള്ള രാജ്യറാണി എക്‌സ്പ്രസ് രണ്ട് മണിക്കൂര്‍ വൈകുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.