ഫയര്‍ ഫോഴ്‌സ് ബസ് ഓടിക്കൊണ്ടിരിക്കെ ടയറുകള്‍ ഊരിത്തെറിച്ചു
തിരുവനന്തപുരം : ഓടിക്കൊണ്ടിരിക്കുന്ന ഫയര്‍ ഫോഴ്‌സ് ബസിന്റെ ടയറുകള്‍ ഊരിത്തെറിച്ചു. 32 ജീവനക്കാരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. കല്ലമ്പലം വെയിലൂരില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. ഇടത് വശത്തെ പുറകിലത്തെ രണ്ട് ടയറുകളാണ് ഊരിത്തെറിച്ചത്. 200 മീറ്ററോളം വാഹനം റോഡിലൂടെ നിരങ്ങിയാണ് നിന്നത് എന്നാല്‍ ആളപായമില്ല.
Also Read; ലോക ക്രിക്കറ്റിന്റെ നെറുകയില്‍ കിങ് കോഹ്ലി, 50 സെഞ്ചുറികള്‍
തിരുവനന്തപുരത്ത് നിന്ന് തിരിച്ച വാഹനം കൊല്ലത്ത് നിന്നും ജീവനക്കാരെ എടുക്കുന്നതിന് വേണ്ടി പോവുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് മറ്റൊരു വാഹനം എത്തിയശേഷം ഇവര്‍ യാത്ര തുടരും.





Malayalam 






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































